തൃശൂരിലെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം

കൊച്ചി: കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും എത്തിയ കൊവിഡ് രോഗിയുടെ നില അതീവഗുരുതരമായി തുടരുന്നു. മുംബൈയില്‍ നിന്നും എത്തിയ 80 വയസ്സുകാരിയെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ ഇവര്‍ എറണാകുളത്ത് എത്തിയത്. ഇന്നലെ നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇവര്‍ക്കൊപ്പം യാത്ര ചെയ്ത എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. ശേഷം വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായുംന്യൂമോണിയ ബാധിച്ചതായും കണ്ടെത്തുകയും ചെയ്തിരുന്നു. മാത്രമല്ല ഇവരുടെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായി തന്നെ തുടരുകയാണ്. ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ സ്വദേശിയാണ് ഇവര്‍. സ്‌ക്രീനിംഗ് ടെസ്റ്റില്‍ ആണ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Loading...