കൊവിഡ് രോഗിയായ പോക്‌സോ കേസ് പ്രതി നഴ്‌സിന്റെ മൊബൈലുമായി മുങ്ങി

കൊച്ചി: കൊവിഡെന്ന മഹാമാരിക്കിടയിലും ചിലര്‍ക്ക് അത് നനഞ്ഞിടം കുഴിക്കാനുള്ള അവസരമാണ്. ചിലര്‍ കൊവിഡ് രോഗിയെപ്പോലും പീഡിപ്പിക്കുന്ന മാനസിക അവസ്ഥയുള്ളവരും. അത്തരത്തിലുള്ള ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്‌വരുന്നത്. അതും നമ്മുടെ കേരളത്തില്‍ ആണെന്നുള്ളത് വളരെയധികം ഞെട്ടിക്കുന്ന സംഭവവുമാണ്. കൊവിഡ് പോസിറ്റീവായ പോക്‌സോ കേസ് പ്രതി ആശുപത്രിയില്‍ നിന്നും മുങ്ങി. വെറുതെ മുങ്ങി എന്ന് പറയാന്‍ കഴിയില്ല. നഴ്‌സിന്റെ മൊബൈല്‍ ഫോണുമായിട്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്. നെടുമ്പാശ്ശേരി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന പോക്‌സോ കേസ് പ്രതിയാണ് ഇങ്ങനെ മുങ്ങിയത്.

മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണന്‍ എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലെ നഴ്‌സിന്റെ മൊബൈല്‍ ഫോണുമെടുത്താണ് കടന്നു കളഞ്ഞത്.കാടാമ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ ഇയാള്‍ക്ക് റിമാന്‍ഡില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട സമയത്ത് കാവി മുണ്ടും ചുവന്ന ഷര്‍ട്ടുമായിരുന്നു വേഷം എന്നാണ് അറിയിച്ചിരിക്കുന്നത്.മുടി നീട്ടി വളര്‍ത്തിയിട്ടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...