മൂന്ന് ജില്ലകളില്‍ 700ന് മുകളില്‍ കോവിഡ് ബാധിതര്‍, ഏറ്റവും കൂടുതല്‍ പേര്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ കോവിഡ് ബാധിച്ചത് 700ന് മുകളില്‍ പേര്‍ക്ക്. ഏറ്റവും കൂടുതല്‍ രോ​ഗികള്‍ എറണാകുളത്താണ്. 797 പേര്‍ക്കാണ് എറണാകുളത്ത് ഇന്ന് ​രോ​ഗം കണ്ടെത്തിയത്. മലപ്പുറം കോഴിക്കോട് ജില്ലകളിലും ഇന്ന് 700ന് മുകളില്‍ പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 5772 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ക്കോട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

Loading...

എറണാകുളം 609, മലപ്പുറം 733, കോഴിക്കോട് 668, തൃശൂര്‍ 464, പാലക്കാട് 269, കൊല്ലം 458, കോട്ടയം 419, തിരുവനന്തപുരം 271, ആലപ്പുഴ 375, പത്തനംതിട്ട 165, കണ്ണൂര്‍ 166, ഇടുക്കി 160, വയനാട് 141, കാസര്‍ക്കോട് 91 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.