കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ ആയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജീവനൊടുക്കി. ഹിന്ദി ദിനപത്രം ‘ദൈനിക് ഭാസ്‌കറി’ല്‍ ജോലി ചെയ്യുന്ന തരുണ്‍ സിസോദിയ (37)യാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയുടെ നാലാം നിലയില്‍ നിന്നും ചാടി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

സോദിയയ്ക്ക് കഴിഞ്ഞ മാസം 24നാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കു വിധേയനായി ആരോഗ്യപുരോഗതി കൈവരിക്കുന്നതിനിടെയാണു സംഭവം. ്യാന്‍സര്‍ ബാധിതനാണെന്നു കണ്ടെത്തിയതിനു പുറമേ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത് സിസോദിയയെ മാനസികമായി തളര്‍ത്തിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു രാജിവയ്ക്കാന്‍ സിസോദിയയെ സ്ഥാപന മേധാവികള്‍ നിര്‍ബന്ധിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

Loading...