കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് കേരളത്തിലാണ് സംഭവിച്ചത് എന്നത് അതിലേറെ ഞെട്ടിക്കുന്ന വാര്‍ത്തയും. ആറന്മുളയില്‍ കൊവിഡ് ബാധിച്ച യുവതിയെ ആംബുലനല്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു. 108 ആംബുലന്‍സ് ഡ്രൈവറെ പരാതിയെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. രോഗബാധിതയായ യുവതിയെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ട് പോകും വഴിയാണ് സംഭവം ഉണ്ടായത്.പരാതിയെ തുടര്‍ന്ന് പ്രതിയെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് യുവതികള്‍ ആണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേകി ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷം ആറന്മുള വിമനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.ചികിത്സാ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു.

Loading...

ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചു. മാത്രമല്ല പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് യുവതി പറഞ്ഞു. ഇതോടെ പോലീസെത്തി കേസുടുത്തു. പ്രാഥമിക ചികില്‍സയും നല്‍കിയ പെണ്‍കുട്ടി ഇപ്പോഴും ക്വാറന്റീനിലാണ്. പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും.