കൊവിഡ് നിരീക്ഷണത്തിലാണെന്ന കാര്യം മറച്ചുവെച്ചു,കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട്: വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു.62 വയസ്സുകാരനായ ഹാഷിം ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രിയില്‍ അറിയിക്കാതെ മറച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ കൊണ്ടുപോയതും ആരോഗ്യവകുപ്പ് അറിഞ്ഞിരുന്നില്ല.

അതേസമയം ഇദ്ദേഹത്തിന് കൊവിഡ് ബാധിയുണ്ടായിരുന്നോ എന്നറിയാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇയാള്‍ വിദേശത്ത് നിന്ന് എത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരെ അടക്കം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

Loading...

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ കൊവിഡ് ബാധിച്ച് 8 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 1150 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 577 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,24,163 പേരാണ് ഇതുവരെ നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 1080 പേര്‍ ആശുപത്രികളിലും കഴിയുകയാണ്.