കേരളത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിനം: ഹോട്ടലുകളിൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം

തിരുവനന്തപുരം∙കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദർശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്‍റീനിൽ പോകണം. 7–ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാൽ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമല്ല.

14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സർക്കാർ ഓഫിസുകളിൽ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും ഇ​നി ജോ​ലി​ക്കെ​ത്ത​ണം. എ​ന്നാ​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു വേ​ണം ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാനെന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Loading...

നി​ല​വി​ല്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വാ​യാ​ല്‍ ക്വാ​റ​ന്‍റൈ​ന്‍ തു​ട​രേ​ണ്ട. അ​തേ​സ​മ​യം ആ​രോ​ഗ്യ​പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ളും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.