തിരുവനന്തപുരം; സംസ്ഥാനത്തെ കൊവിഡ് നിയന്ത്രമങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 300 പേർക്ക് വരെ ഇനി മുതൽ തുറന്ന ഇടങ്ങളിലെ പരിപാടികളിൽ ഇനി മുതൽ പങ്കെടുക്കാം. ഹാളുകളിൽ 150 പേർക്ക് വരെയാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. വിവാഹം, മരണാന്തര ചടങ്ങുകളിൽ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. അതേസമയം സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡാന്തര രോഗങ്ങളെ കുറിച്ച് അധ്യാപകരിൽ പൊതുധാരണയുണ്ടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.