കേസുകള്‍ കുറഞ്ഞു, വേഗത്തിലുള്ള വാക്‌സിനേഷന്‍; അമേരിക്കയ്ക്ക് പിന്നാലെ മാസ്‌ക് അഴിക്കാനൊരുങ്ങി ഫ്രാന്‍സും

പാരിസ്: കേസുകള്‍ കുത്തനെ കുറഞ്ഞതോടെയും വാക്‌സിനേഷന്‍ വേഗത്തിലായതോടും കൂടി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. അമേരിക്കയ്ക്ക് പിന്നാലെയാണ് ഫ്രാന്‍സും ഈ തീരുമാനത്തിലേക്ക് എത്തുന്നത്. കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതും ഒപ്പം വാക്‌സിനേഷന്‍ വേഗത്തില്‍ ആയതോടും കൂടിയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കാരണം. ഇതോടെ നാളം മുതല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കും.നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സ്റ്റേഡിയം പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും.ചൊവ്വാഴ്ച 3200 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് മാസം മുമ്പ് തുടങ്ങിയ വാക്‌സിനേഷന്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. വേനല്‍ക്കാല അവസാനത്തോടെ 3.5 കോടി ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Loading...