കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്; മാസ്ക് നിർബന്ധമാക്കി അമേരിക്ക

വാഷിങ്ടൺ : രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചതിനെത്തുടർന്ന് മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ് അമേരിക്ക,. പുറത്തിറങ്ങുമ്പോഴും വീട്ടിനകത്തും മാസ്ക് നിർബന്ധമായും ധരിക്കണമെന്നാണ് പുതിയ നിയമം. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒപ്പം തന്നെ ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം തടയാൻ എല്ലാവരും എവിടെ പോകുമ്പോഴും മാസ്ക് ധരിക്കണമെന്ന് സി.ഡി.സി നിർദേശിച്ചിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാർഥികളും ജീവനക്കാരും മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എന്നാൽ സഹപാഠികൾക്കൊപ്പം പൂർണമായ പരിരക്ഷയോടെ അവരെ പഠിക്കാൻ അനുവദിക്കുമെന്നും പ്രസിഡൻറ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച അമേരിക്കയിൽ 89,418 പേർക്കാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്. ഇതിൽ 97 ശതമാനം പേരും വാക്സിനെടുക്കാത്തവരായിരുന്നു.ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോഴും വാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Loading...