നാല്‍പ്പത്തിയഞ്ച് ദിവസത്തിന് ശേഷം ഫലം നെഗറ്റീവ്; പത്തനംതിട്ട സ്വദേശി ഉടന്‍ ഡിസ്ചാര്‍ജ് ആകും

പത്തനംതിട്ട: കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ടയിലായിരുന്നു. നിരവധി കേസുകളായിരുന്നു പത്തനംതിട്ടയില്‍ തുടരെ തുടരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ പത്തനംതിട്ട തിരികെ പഴയ സ്ഥിതിയിലാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒന്നരമാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തുടര്‍ച്ചയായി പരിശോധകള്‍ നടത്തിയിട്ടും ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നുണ്ടായിരുന്നില്ല. എന്നാല്‍ 45 ദിവസത്തിന് ശേഷമാണ് ഇവര്‍ രോഗമുക്തി നേടുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ പരിശോധന ഫലം ഇയാളുടെ നെഗറ്റീവായിരിക്കുകയാണ്. ഉടന്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയേക്കും.

Loading...

മാര്‍ച്ച് 8നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 10 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ചികിത്സയില്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് ഐവര്‍വെക്ടിന്‍ എന്ന മരുന്ന് പരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇടവിട്ട് മരുന്ന് നല്‍കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്.