കൊവിഡ് ബാധിച്ച പിതാവിന് വെള്ളം നല്‍കുന്ന മകള്‍, തടയുന്ന അമ്മ, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹൈദരാബാദ്: രാജ്യത്തെ വരിഞ്ഞുമുറുക്കിയ കൊവിഡിന്റെ ക്രൂരമായ ദൃശ്യങ്ങളാണ് എവിടെയും കാണാന്‍ സാധിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ ദാരുണമായി മരിക്കുന്നവര്‍ ഒരു വശത്ത്. ആശുപത്രിയില്‍ പ്രവേശനം കിട്ടാതെ വഴിയോരങ്ങളില്‍ മരിച്ചു വീഴുന്നവര്‍ ഒരു വശത്ത്. അങ്ങനെ എവിടെ നോക്കിയാലും കണ്ണു നിറയുന്ന കാഴ്ചകളാണ് കാണാന്‍ ഉള്ളത്. ഇതിനിടെയിലാണ് കരളലിയിക്കുന്നതും ഞെട്ടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊവിഡ് പോസിറ്റീവായി വീടിന് സമീപം വീണു കിടക്കുന്ന പിതാവിന് വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന മകളും മകളെ തടയാന്‍ ശ്രമിക്കുന്ന മാതാവുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ഇയാളെ ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രവേശനം ലഭിച്ചില്ലെന്നും കുടുംബം മുഴുവന്‍ രോഗബാധിതനായതിനാല്‍ അയാളുടെ അടുത്തേക്ക്​ പോകാമെന്നും വിഡിയോ ചിത്രീകരിച്ചയാള്‍ പറയുന്നത്​ കേള്‍ക്കാം.

അധികം താമസിയാതെ പിതാവ്​ മരിച്ചതായാണ്​ വിവരം.ആ​ന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ്​ സംഭവം. 50കാരനായ പിതാവ്​ വിജയവാഡയിലാണ്​ ജോലിചെയ്യുന്നത്.രോഗംസ്ഥിരീകരിച്ചതോടെവീട്ടിലേക്ക്മടങ്ങിയെത്തുകയായിരുന്നു.രോഗബാധിതനായതിനാല്‍ വീട്ടിലേക്ക്​ മാത്രമല്ല സ്വന്തം ഗ്രാമത്തിലേക്കും പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന്​ ഗ്രാമത്തിന്​ പുറത്ത്​ കുടിലില്‍ താമസിച്ച്‌​ വരികയായിരുന്നു അദ്ദേഹം. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇയാളുടെ ആരോഗ്യനില വഷളാകുകയായിരുന്നു. രോഗബാധിതനായ പിതാവ്​ നിലത്ത്​ വീണുകിടക്കുന്നത്​ വിഡിയോയില്‍ കാണാം. 17കാരിയായ മകള്‍ വീണുകിടക്കുന്ന പിതാവിന്​ വെള്ളം നല്‍കാനായി കുപ്പിയുമായി കരഞ്ഞു​കൊണ്ടുപോകുന്നതും മാതാവ്​ തടയുന്നതുമാണ്​ വിഡിയോയില്‍.

Loading...