തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം,ആശങ്കയേറ്റി സമ്പര്‍ക്കരോഗികളുടെ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആശങ്കയിലാണ് തിരുവനന്തപുരം. എല്ലാ ദിവസവും തിരുവനന്തപുരത്തെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം തന്നെ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സംഭവം ആശങ്കയേറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644 കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

അതേസമയം തന്നെ ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം 498 ആണ്. അതും വലിയ ആശങ്ക തന്നെയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്ത് തന്നെയാണ്. 834 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍്കക് രോഗം ബാധിക്കുന്നത് ആശങ്കയേറ്റുന്നു. 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ്. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. 3,781 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ച്. 86 ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 18 പേർ ഇന്ന് രോ​ഗം ബാധിച്ച് മരിച്ചു. 498 പേരുടെ ഉടവിടം വ്യക്തമസ്സ. 86 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 2862 പേർ രോഗവിമുക്തരായി. ഏറ്റവും അധികം രോഗികൾ തിരുവനന്തപുരത്താണ്. ഇന്ന് 834 പേർക്ക് രോഗമുണ്ട്. ഇന്നലെ മാത്രം 2016 പേർ രോഗനിരീക്ഷണത്തിലായി.