ചൈനയിൽ വീണ്ടും അതിവേ​ഗ കൊവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കർശനമാക്കി രാജ്യം

ബീജിംഗ് : നീണ്ട ഇടവേളയ്ക്ക് ശേഷം ആശങ്ക ഉയർത്തി ചൈനയിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. അതിവേ​ഗത്തിലാണ് ഇപ്പോൾ കൊവിഡ് പടരുന്നത്. ഡെൽറ്റ വ്യാപനമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നവംബർ നാലിനാണ് ഇവിടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം ശരാശരി 24 പുതിയ കേസുകൾ കണ്ടെത്തുന്നുണ്ട്.

ദലിയാനിന് സമീപമുള്ള ദൻഡോംഗ്, അൻഷൻ, ഷെനിയാംഗ് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി.ഇത് കൂടാതെ, വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ചൈനയുടെ വടക്കുകിഴക്കൻ പ്രദേശത്താണ് ഡെൽറ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബർ 17നും നവംബർ 14 നും ഇടയിൽ 1,300 ലേറെ പേർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം നേരത്തേ 1,280 ഡെൽറ്റ കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെൽറ്റ ഭീഷണിയിലാണ്.

Loading...