വാഹച്ചടങ്ങിനിടെ കൊവിഡ് സമൂഹ വ്യാപനം, രോഗം പകർന്നത് 90 പേർക്ക്, വിവാഹം കഴിഞ്ഞ് രണ്ടാം നാൾ വരൻ മരിച്ചു

ബീഹാറില്‍ വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ വരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. വിവാഹ ചടങ്ങിനെത്തിയ 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വളരെ ഗുരുതരമായ വീഴ്ചകളാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ഈ കുടുംബത്തിന്റെയും പ്രാദേശിക ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

മെയ് 12 നാണ് ഈ യുവാവ് വിവാഹത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. വീട്ടില്‍ വന്നുകയറിയപ്പോള്‍ തന്നെ യുവാവിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും, അതിനെ സാധാരണ പനിയും ജലദോഷവും എന്ന് തള്ളിക്കളഞ്ഞ ഉറ്റബന്ധുക്കള്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹച്ചടങ്ങുകളുമായി മുന്നോട്ടുപോവുകയായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച്‌ മരിച്ചുപോയി. ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിനാല്‍ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചില്ല. വധുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Loading...

താമസിയാതെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു പോയ പലര്‍ക്കും കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായി അവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരായതോടെയാണ്, ഈ സംക്രമണത്തിന്റെ പ്രഭവകേന്ദ്രം ഈ കല്യാണവീടാണ് എന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്.