ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ മത്സ്യക്കച്ചവടക്കാരനും,മാര്‍ക്കറ്റില്‍ നിന്ന് പടര്‍ന്നതെന്ന് സംശയം,ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ദ്ധിക്കുകയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളാണ് ഇന്നുണ്ടായിരുന്നത്.84 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മത്സ്യക്കച്ചവടം നടത്തുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് തൂണേരി പഞ്ചായത്തില്‍ മത്സ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

കണ്ണൂര്‍ ധര്‍മടത്ത് കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ മക്കളുമായി ഇയാള്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം തന്നെ ഇദ്ദേഹത്തിന് നിരവധി പേരുമായ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നത് വളരെയധികം ആശങ്കയുണ്ടാക്കുകയാണ്. നിലവിലെ ലഭിക്കുന്ന സൂചന പ്രകാരം ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത് തലശ്ശേരി മാര്‍ക്കറ്റില്‍ നിന്നാകാമെന്നാണ് നിഗമനം.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 5 പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നു. 3 പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. ഒരു മരണം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിൻ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.

കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം ഇടുക്കി ആലപ്പുഴ1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 9, കർണാടക 3, ഗുജറാത്ത് 2, ഡൽഹി 2 ആന്ധ 1. സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം വന്നു.