ആശങ്കയൊഴിയാതെ രാജ്യം,ആകെ കൊവിഡ് ബാധിതര്‍ അരക്കോടി കവിഞ്ഞു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു. ഇന്നലെ 97,894 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,18,254 ആയി.1132 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായ തിങ്കളാഴ്ചത്തെ കണക്കുകള്‍ ശാശ്വതമല്ലെന്ന് വ്യക്തമാക്കും വിധം കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 97,894 പുതിയ കേസുകളാണ്. ആകെ രോഗബാധിതരുടെ എണ്ണം 51, 18, 254 ആയി ഉയര്‍ന്നു. 1132 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ മൊത്തം മരണ സംഖ്യ 83,198 ആയി ഉയര്‍ന്നു.40, 25,080 പേരാണ് രോഗമുക്തി നേടിയത്. എന്നാല്‍ അതേസമയം രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. 10,09,976 പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.ഏറ്റവും കൂടുതല്‍ കേസ് സ്ഥിരീകരിക്കുന്ന മഹാരാഷ്ട്രയില്‍ 23,365 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയായിരുന്നു, 4,473. ദില്ലിയില്‍ 33 ശതമാനം പേര്‍ക്കും ആന്റി ബോഡീസ് രൂപപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സെറോ സര്‍വേ സാമ്പിളുകളുടെ പ്രാഥമിക വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമായത്.

Loading...