കുറയാതെ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ട് കേസുകള്‍

ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ആശങ്കയായി തന്നെയാണ് വര്‍ധനവ് തുടരുന്നത്. 24 മണിക്കൂറില്‍ 3,82,315 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറില്‍ 3,82,315 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 3,780 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,38,000 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 51,880 പുതിയ കേസുകളും, 891 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 44,631 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 292 ജീവനുകളും പൊലിഞ്ഞു. തമിഴ്‌നാട്ടില്‍ 21,228 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആന്ധ്രപ്രദേശില്‍ 20,034 പേര്‍ക്കും ബംഗാളില്‍ 17,639 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം സമയം രാജ്യത്തു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഓക്സിജന്‍ ലഭിക്കാതെ തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലായി 16 പേര്‍ മരിച്ചു. തമിഴ്‌നാട് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഹരിദ്വാര്‍ രൂര്‍ക്കിയിലെ ആശുപത്രിയില്‍ 5 പേരാണ് മരിച്ചത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.. ഓക്സിജന്‍ ക്ഷാമം മൂലം മരണങ്ങള്‍ ഉണ്ടാകുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം മരണങ്ങള്‍ക്ക് നരഹത്യക്ക് ആണ് കേസെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

Loading...