ആശങ്കയേറുന്നു; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലേകാല്‍ ലക്ഷം കടന്നു

ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിനമാണ് നാല് ലക്ഷത്തിന്‍ മുകളില്‍ എത്തുന്നത് . 24 മണിക്കൂറില്‍ 4,14,188 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 3,915 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,31,000 പേര്‍ക്ക് രോഗം ഭേദമായി. പുതിയ കണക്ക് അനുസരിച്ചു 35,45,166 പേരാണ് ചികിത്സയില്‍ ഉള്ളത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62,194 പുതിയ കേസുകളും, 853 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ 49,058 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 328 ജീവനുകള്‍ നഷ്ടമായി. 353 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 26,780 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 24,898 പേര്‍ക്കും. ആന്ധ്രപ്രദേശില്‍ 21,954 പേര്‍ക്കും ബംഗാളില്‍ 18,431 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ അടച്ചിടല്‍ ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു. ദില്ലി, ഹരിയാന, ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമെ മദ്യപ്രദേശും ലോക്ഡൗന്‍ പ്രഖ്യാപിച്ചു.

Loading...