രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു; 24 മണിക്കൂറില്‍ 70,421 പേര്‍ക്ക് കൊവിഡ്

ദില്ലി; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. 24 മണിക്കൂറില്‍ 70,421 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോര്‍ട്ട് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു .72 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 3921 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% താഴെയായി രേഖപ്പെടുത്തി.

ഇന്നലെ 1,19,501 പേര്‍ കോവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 9 ലക്ഷത്തോളമായി കുറഞ്ഞിരിക്കുകയാണ്. ദില്ലിയില്‍ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ ആനുകൂല്യങ്ങള്‍ നിലവില്‍ വന്നു. ദില്ലി യിലെ എല്ലാ കടകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ 50% പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. എല്ലാ ചന്തകളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ജിംമുകള്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവക്ക് വിലക്കുണ്ട്.

Loading...