രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 30,549കേസുകൾ

രാജ്യത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 30,549 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 422 പേർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,25,195ആയി ഉയർന്നിരിക്കുകയാണ്. 38,887 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയത്. 4,04,958 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു .രാജ്യത്തെ രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്‌. നിലവിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്. ഇത് വരെ 47.85 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.