രാജ്യത്ത് കൊവിഡ് കേസിൽ നേരിയ വർദ്ധനവ്; 24 മണിക്കൂറിൽ 42,625 പേർക്ക് രോ​ഗം

ദില്ലി: ഇന്ത്യയിൽ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് .കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്ത് 24 മണിക്കൂറിൽ 42,625 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 562 മരണവും 24 മണിക്കൂറിൽ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,25,757 ആയി ഉയർന്നിരിക്കുകയാണ്. നിലവിൽ 4,10,353 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,09,33,022 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോൾ. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. ഇത് വരെ 48,52,86,570 ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.