രാജ്യത്ത് 24 മണിക്കൂറിൽ 30,256 പേർക്ക് കൂടി കൊവിഡ്, പ്രതിവാര കേസുകൾ കുറഞ്ഞു

ദില്ലി: രാജ്യത്ത് 24 മണിക്കൂറിൽ 30256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 295 പേർ കൊവിഡ് മൂലം മരിക്കുകയും ചെയ്തു. 3,18,181 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് മരണം 4,45,133 ആയിരിക്കുകയാണ്. 3,27,15,105 പേർ രോ​ഗമുക്തി നേടി. 33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്.

Loading...

twitter volgers kopen