ഇന്ത്യയ്ക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു, പുതുതായി 15,823 പേർക്ക് കൊവിഡ്

ദില്ലി: ഇന്ത്യയ്ക്ക് ആശ്വാസമായി കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15, 823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 226 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,51,189 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,07,653 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത് .214 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 22,844 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 96കോടി 43 ലക്ഷം കവിഞ്ഞു.