രാജ്യത്തിന് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു

ദില്ലി: രാജ്യത്തിന് ആശ്വാസമായി കോവിഡ് കേസുകൾ കുറയുന്നു. പുതുതായി 14,146 പേർക്കാണ് 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്.. ഇന്നലെ 144മരണം റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണം 4,52,124 ആയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 1,95,846 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത് .217 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്.19,788 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 97കോടി 65 ലക്ഷം കവിഞ്ഞു…