കോഴിക്കോട് ഇന്നും രണ്ടായിരം കടന്ന് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2645 പേര്‍ക്ക്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. കോഴിക്കോട് ഇന്നും രണ്ടായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചിരിക്കുന്നത്. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2592. ബുധനാഴ്ച പുതുതായി വന്ന 3365 പേര്‍ ഉള്‍പ്പെടെ 37,828 പേര്‍ നിരീക്ഷണത്തിലുണ്ട്. 13,176 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.വിദേശത്ത് നിന്നെത്തിയ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിചം അറിയാത്ത കേസുകളുടെ എണ്ണം 52 ആണ്. കണക്കുകള്‍ ഇങ്ങനെയാണ്

കോഴിക്കോട് – 17
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് – 1
ഫറോക്ക് – 2
കടലുണ്‍ണ്ടി – 5
കാരശ്ശേരി – 1
കിഴക്കോത്ത് – 1
കൂരാച്ചുണ്ട് – 1
കുന്ദമംഗലം – 1
കുരുവട്ടൂര്‍ – 1
മടവൂര്‍ – 2
മേപ്പയ്യൂര്‍ – 2
മുക്കം – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
പയ്യോളി – 6
പെരുമണ്ണ – 2
തിരുവള്ളൂര്‍ – 1
വടകര – 2

Loading...

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ – 709
(കൊമ്മേരി , കുതിരവട്ടം, വെസ്റ്റ്ഹില്‍, , തിരുവണ്ണൂര്‍, കാരപ്പറമ്പ്, ,ചാലപ്പുറം, മീഞ്ചന്ത, നല്ലളം, അരക്കിണര്‍, എസ്.എം., സ്ട്രീറ്റ് ,പൊക്കുന്ന്, വരക്കല്‍, മേത്തോട്ടുതാഴം, കുണ്ടുങ്ങല്‍ കല്ലായ്,മലാപ്പറമ്പ്, നടക്കാവ്, ചെലവൂര്‍, വെള്ളിമാട്കുന്ന്, മേരിക്കുന്ന്,ചേവായൂര്‍, ഈസ്റ്റ്ഹില്‍, പൂവാട്ടുപറമ്പ്, മാങ്കാവ്, പയ്യാനക്കല്‍,വേങ്ങേരി, എരഞ്ഞിക്കല്‍, എടക്കാട്, കുണ്ടുപറമ്പ്, മെഡിക്കല്‍ കോളേജ്,കോട്ടൂളി, നെല്ലിക്കോട്, ഗോവിന്ദപുരം, കൊളത്തറ, പൊറ്റമ്മല്‍,കരുവിശ്ശേരി, തൊണ്ടയാട്, സിവില്‍സ്റ്റേഷന്‍, ചേവരമ്പലം, ഉമ്മളത്തൂര്‍,വട്ടക്കിണര്‍, കോട്ടപ്പറമ്പ്, അശോകപുരം, പുതിയങ്ങാടി, എലത്തൂര്‍, ,
പുതിയപാലം, പാവങ്ങാട്, ജാഫര്‍ഖാന്‍ കോളനി, മൊകവൂര്‍, നടുവട്ടം,ചാലപ്പുറം, പന്തീരാങ്കാവ്, വെള്ളയില്‍, കുറ്റിച്ചിറ, കിണാശ്ശേരി,കുറ്റിയില്‍താഴം, കോവൂര്‍, കാമ്പുറം)