സൗദിയില്‍ കൊവിഡ് മരണസംഖ്യ വര്‍ദ്ധിക്കുന്നു; ഇന്ന് മാത്രം 19 മരണം

സൗദി അറേബ്യയില്‍ കൊവിഡ് മരണസംഖ്യ വീണ്ടും വര്‍ദ്ധിക്കുകയാണ്. ഇന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒപ്പം തന്നെ 24 മണിക്കൂറില്‍ 1,017 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 1,133 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,65,797 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,48,093 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 7,572 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,132 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 1,562 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Loading...