സൗദിയില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പ്രവാസികള്‍ കൂടി മരിച്ചു;മരണസംഖ്യ 329 ആയി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 329 ആയി. ഇന്ന് മാത്രം ഒന്‍പത് പ്രവാസികളാണ് സൗദിയില്‍ മരിച്ചത്. അതേസമയം സൗദിയില്‍ പുതുതായി 2593 പേര്‍ക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 44 ശതമാനം പേര്‍ സ്വദേശികളും 56 ശതമാനം പേര്‍ വിദേശികളുമാണ്.ഇതോടെ സൗദിയില്‍ സ്ഥിരീകരിച്ച കോവിഡ് 19 സഥിരീകരിച്ചവരുടെ എണ്ണം 57345 ആയി ഉയര്‍ന്നു.അതേസമയം ഇതുവരെ 28,748 പേരാണ് കൊവിഡ് രോഗമുക്തമായത്.

അതേസമയം പുതിയ രോഗികളുടെ കണക്കുകള്‍ ഇങ്ങനെയാണ്: റിയാദ് – 730, ജിദ്ദ -526, മക്ക – 385, മദീന – 296, ദമ്മാം – 87, ത്വാഇഫ് – 66, ഖോബാര്‍ – 37, ജുബൈല്‍ – 36, ദഹ്‌റാന്‍ – 19, ഹാസം അല്‍ജലാമീദ് – 18, ഖത്വീഫ് – 16, തബൂക്ക് – 16, ബുറൈദ – 12, ശഖ്‌റ – 12, അല്‍ഖര്‍ജ് – 10, മഹായില്‍ – 9, അല്‍ഹദ – 9, നജ്‌റാന്‍ – 9, നമീറ – 8, ഹാഇല്‍ – 7, വാദി ദവാസിര്‍ – 7, യാംബു – 6, ബേയ്ഷ് – 6, ഖമീസ് മുശൈത് – 5, അല്‍ഖുവയ്യ – 5, അല്‍ജഫര്‍- 4, റാസതനൂറ – 4, ദറഇയ – 4, അല്‍മബ്‌റസ് – 3, അബ്‌ഖൈഖ് – 3, തത്‌ലീത് – 3, അറാര്‍ – 3, ഹുത്ത ബനീ തമീം – 3, നാരിയ – 2, മുസൈലിഫ് – 2, ശറൂറ – 2, താദിഖ് – 2, അല്‍ദിലം – 2, റിയാദ് അല്‍ഖബ്‌റ – 1, ഖൈബര്‍ – 1, ബീഷ – 1, മൈസാന്‍ – 1, ഉമ്മു അല്‍ദൂം – 1, ദലം – 1, റാബിഗ് – 1, അല്‍ബാഹ – 1, ഉംലജ് – 1, ദുബ – 1, സബ്യ – 1, ഹഫര്‍ അല്‍ബാത്വിന്‍ – 1, അല്‍ഖൂസ് – 1, തുറൈബാന്‍ – 1, തബര്‍ജല്‍ – 1, മുസാഹ്മിയ – 1, ദുര്‍മ – 1, മറാത് – 1

Loading...