അബുദാബി: യുഎഇയില്‍ പുതുതായി 1,214 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,146 കൊവിഡ് ടെസ്റ്റ് നടത്തിയതിലാണ് 1214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എന്നത് ആശ്വാസകരമാണ്. അതേസമയം തന്നെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 670 പേര് രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേര്‍ കൂടിയാണ് കൊവിഡിന് കീഴടങ്ങി മരണപ്പെട്ടത്.
പുതിയ കണക്കുകള്‍ രകൂടി പുറത്ത് വന്നതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 175,276 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 158,498 പേര് ഇതിനോടകം തന്നെ രോഗമുക്തരാവുകയും ചെയ്തു. 589 കൊവിഡ് മരണങ്ങളും രാജ്യത്ത് ഉണ്ടായി. നിലവില്‍ 16,189 കൊറോണ വൈറസ് രോഗികളാണ് രാജ്യത്തുള്ളത്.
Loading...