രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തിലധികം, ചികിത്സയില്‍ കഴിയുന്നത് നാലര ലക്ഷം പേര്‍

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 44,486 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം നാലര ലക്ഷം കടന്നിരിക്കുകാണ്. ഇന്നലെ 44, 489 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം4,52,344 ആയിരിക്കുകയാണ്. നവംബര്‍ പതിനാലിന് ശേഷം പല ദിവസങ്ങളിലും പ്രതിദിന രോഗമുക്തിയേക്കാള്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണുള്ളത്.

അതേസമയം ദീപാവലി ആഘോഷങ്ങള്‍ തന്നെയാണ് ആക്റ്റീവ് കേസുകള്‍ കൂടാന്‍ വഴിയൊരുക്കിയതെന്നാണ് സൂചനകള്‍.ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതര്‍ 92 ,66, 706 ആണ്. ഇന്നലെ 524 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണങ്ങള്‍ 1,35,223 ആയി.ഇന്നലെ രോഗമുക്തി നേടിയത് 36,367 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 86,79,138 ആയി.

Loading...