രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തോടടുക്കുകയാണ്. ഇന്നലെ പുതുതായി 41,810 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 93,92,920ആയിരിക്കുകയാണ്. രോഗമുക്തരുടെ എണ്ണം 88 ലക്ഷവും കവിഞ്ഞു. ഇന്നലെ പുതുതായി 42,298 പേര് കൂടി രോഗമുക്തി നേടി. 496 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ഇതോടെ രാജ്യത്തെ ആകെ മരണങ്ങള് 1,36,696. അതേസമയം ആക്റ്റീവ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നത് ആശങ്ക കൂട്ടുകയാണ്. 45,39,56 രോഗികളാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ആക്ടീവ് കേസുകള്‍ പതിനായിരത്തിലധികം കൂടിയിട്ടുണ്ട്.
Loading...