രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോടടുക്കുന്നു, രോഗമുക്തര്‍ 89 ലക്ഷം കവിഞ്ഞു

ദില്ലി:ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 95 ലക്ഷത്തോടടുക്കുന്നു. ഇന്നലെ 36,604 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ച ആളുകളുടെ എണ്ണം 94,99,414 ആയി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം തന്നെ രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 89 ലക്ഷം കവിഞ്ഞു.

അതേസമയം ഇന്നലെ മാത്രം ഇന്നലെ രോഗമുക്തി നേടിയത് 43,062 പേരാണ്. ഒപ്പം 501 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,38,122 ആയി. അതേസമയം മരണ നിരക്ക് 1.45 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 94 ശതമാനത്തിന് അടുത്തുമാണ്. 4,28, 644 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

Loading...