ഇന്ത്യക്ക് ആശ്വാസം;രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 15,000 കേസുകള്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. അതേസമയം കൂടുതല്‍ ആശ്വാസകരമായ വാര്‍ത്തകലാണ് ദിനംപ്രതി പുറത്ത് വരുന്നതും. ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ആകെ എണ്ണം 15,144 പേരാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,05,57,985 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുകയാണ്.

24 മണിക്കൂറിനിടെ 17,170 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,01,96,885 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. നിലവില്‍ 2,08,826 പേര്‍ മാത്രമാണ് ചികിത്സയില്‍ ഉള്ളത്.
ഇന്നലെ മാത്രം 181 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,52,274 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുകയുണ്ടായി.

Loading...