ഇന്ത്യക്ക് ആശ്വാസദിനം;കൊവിഡ് രോഗികളില്‍ കുറവ്,രോഗമുക്തര്‍ കൂടുതല്‍

ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ കുറവ് ഉണ്ടായി. അതോടൊപ്പം കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനയും രേഖപ്പെടുത്തി.61,267 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 66,85,083 ലേക്ക് ഉയര്‍ന്നു. ആകെ കോവിഡ് കേസുകളില്‍ 9,19,023 പേരാണ് ചികില്‍സയില്‍ ഉള്ളത്.

56,62,491 പേര്‍ക്ക് ഇതുവരെ കോവിഡ് മുക്തി ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 75,787 പേര്‍ കോവിഡ് മുക്തരായി. 84.70 ശതമാനമാണ് രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 884 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,03,569 ലേക്ക് ഉയര്‍ന്നു

Loading...