രാജ്യത്തെ കൊവിഡ് രോഗികള്‍ 70 ലക്ഷത്തോടടുക്കുന്നു, ചികിത്സയിലുള്ളത് 9 ലക്ഷത്തില്‍ താഴെ രോഗികള്‍

ദില്ലി: രാജ്യത്ത് ചികില്‍സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തില്‍ താഴെ. ആക്റ്റീവ് കേസുകള്‍ 13 ശതമാനത്തിലും കുറവ്. ഇന്നലെ 70,496 പുതിയ കേസുകളും 964 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുമ്പോഴും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഘട്ടം ഘട്ടമായി കുറവ് രേഖപ്പെടുത്തുകയാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒടുവിലെ കണക്ക് പ്രകാരം ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ഒന്‍പത് ലക്ഷത്തില്‍ താഴെയായി. 8,93,592 പേരാണ് ഇപ്പോള്‍ രെയുള്ള മൂന്ന് ആഴ്ചകളില്‍ രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ രോഗമുക്തി ഉണ്ടായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ആക്റ്റീവ് കേസുകളില്‍ പകുതിയിലേറെയും. ഇന്നലെ 70,496 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.

Loading...

ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 69,06,152 ആയി. 964 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,06,490 ആണ് ആകെ മരണ സംഖ്യ. മഹാരാഷ്ട്രയില്‍ ഇന്നലെ13,395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 15,575 പേര്‍. കര്‍ണാടകയില്‍ 10,704ഉം തമിഴ്‌നാട്ടില്‍ 5,088 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ ശൈത്യ കാലത്ത് 150,00 കേസുകള്‍ വരെ ഉണ്ടാകാനിടയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ മുന്നറിയിപ്പ് നല്‍കി.b