രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കവിഞ്ഞു,രോഗമുക്തര്‍ 66 ലക്ഷം കവിഞ്ഞു

ദില്ലി:രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷവും രോഗമുക്തരുടെ എണ്ണം 66 ലക്ഷവും കടന്നു. പ്രതിദിന കേസുകളിലും മരണങ്ങളിലും ഇന്നലെ കാര്യമായ കുറവുണ്ടായി. പ്രതിദിന കേസുകൾ ഇന്നലെ 55,722 ആയി കുറഞ്ഞു. രോഗം ബാധിച്ച ആകെ ആളുകൾ 75,50,273 ആണ്.

ഇതിൽ 66,63,608 പേരും രോഗമുക്തി നേടി. 66,399 പേർ ഇന്നലെയാണ് രോഗമുക്തി നേടിയത്. 7,72,055 പേർ മാത്രമാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. ആയിരത്തിലേറെ പ്രതിദിന മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥിതിയിൽ നിന്ന് അതിന്റെ പകുതിയായി മരണ സംഖ്യ താഴ്ന്നിട്ടുണ്ട്. ഇന്നലെ 579 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 1,14, 610 ആയി.

Loading...