ഇന്ത്യയ്ക്ക് ആശ്വാസം;ഇനി ചികിത്സയിലുള്ളത് ആറ് ലക്ഷത്തില്‍ താഴെ പേര്‍ മാത്രം

ദില്ലി:രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറു ലക്ഷത്തില്‍ താഴെയായി.ഇന്നലെ 57,386 പേര്‍ രോഗമുക്തി നേടിയതോടെ ചികിത്സയിലുള്ളത് 5,94,386 പേര്‍ മാത്രം. ഇന്നലെ 563 മരണങ്ങളും.48,648 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് ആഴ്ചകളായി പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ അധികം പേര്‍ രോഗമുക്തി നേടുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളത്. ഇതാണ് ആക്റ്റീവ് കേസുകളുടെ എണ്ണം ഇത്ര വേഗം ആറു ലക്ഷത്തില്‍ താഴെ എത്താന്‍ സഹായകമായത്. ഇന്നലെ 57386 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 5,94,386 രോഗികള്‍ മാത്രമാണ്.

ആക്റ്റീവ് കേസുകളില്‍ ഒരു ലക്ഷം കുറവുണ്ടായത് വെറും 8 ദിവസങ്ങള്‍കൊണ്ടാണ്. ആകെ രോഗ ബാധിതരില്‍ 7.35 ശതമാനത്തോളം പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 48,648 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച ആകെ ആളുകളുടെ എണ്ണം 80,88,851 ആയി. ഇവരില്‍ 73,73,375 പേരും രോഗമുക്തി നേടി കഴിഞ്ഞു.രോഗമുക്തി നിരക്ക് 91. 15 ശതമാനമാണ്. വ്യാഴാഴ്ച 563 മരണങ്ങള്‍ സ്ഥിരീകരിച്ചു. ആകെ മരണ സംഖ്യ 1,21,090 ആണ്. മരണ നിരക്ക് 1.5 ശതമാനമായി തുടരുന്നു.രാജ്യ തലസ്ഥാനമായ ദില്ലിയാണ് ഏറ്റവും പുതിയ ആശങ്കാ കേന്ദ്രം.

Loading...

ഇന്നലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 5,739. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 5000ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രായം ചെന്ന കൊവിഡ് രോഗികളില്‍ ബാസില്ലെ കാല്‍മേറ്റ് ഗ്യുറിന്‍ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി ഐസിഎംആര്‍ പഠനം കണ്ടെത്തി. പ്രായം ചെന്ന രോഗികളില്‍ ഈ വാക്സിന്‍ വേഗത്തില്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പഠനം കഇങഞ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കും