സൗദിയില്‍ 338 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം

റിയാദ്​: സൗദിയിൽ പുതുതായി 338 പേർക്ക്​ കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 320 പേർ രോഗമുക്തി നേടി​. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377061 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 368011 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6488 ആയി ഉയർന്നു. 2562 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 475 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Loading...