നേരിയ ആശ്വാസം,രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആയിരത്തില്‍ താഴെ, ആകെ രോഗികള്‍ 66 ലക്ഷം

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നിരിക്കുകയാണ് തുടര്‍ച്ചയായ ദിവസങ്ങള്‍ 80,000 ത്തിലധികം രോഗികളില്‍ നിന്നും ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ തന്നെ മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആയിരത്തില്‍ കൂടുതല്‍ എന്നും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍ നിന്നും നേരിയ മാറ്റം പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കാണാവുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,02,685 ആയിരിക്കുകയാണ്.

Loading...