യുഎഇയില്‍ ഇന്ന് 3529 പേര്‍ക്ക് കൊവിഡ്,3901 പേര്‍ രോഗമുക്തരായി

അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 3529 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 3901 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

നാല് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,63,285 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.4 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,67,258 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,39,170 പേരും രോഗമുക്തരായി. 766 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്.

Loading...