രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു;മരണം ഏഴായിരം പിന്നിട്ടു

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറില്‍ പതിനായിരത്തിന് അടുത്ത് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.24 മണിക്കൂറിനുള്ളിൽ 9,983 പുതിയ കേസുകളെന്നു കേന്ദ്ര സർക്കാരിന്റെ ഔദ്യോഗ്യ കണക്ക്.എന്നാൽ രോഗം ബാധിച്ചത് 10700 പേർക്കെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊറോണ കേസുകൾ 2,56,611ആയി.24 മണിക്കൂറിനിടയിൽ 206 പേർ മരിച്ചു.ഇതോടെ രാജ്യത്തെ ആകെ മരണങ്ങൾ 7,135 ആയി. 1,25,381 ചികിത്സയിൽ തുടരുന്നു. 1,24,094 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷംമായി തുടരുന്നു. സംസ്ഥാനത്ത് 85975പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.3060 പേർ മരിച്ചു.അതെ സമയം മഹാരാഷ്ട്രയിലെ ഹോട്ട്സ്പോട്ടുകളിലൊന്നായ ധാരാവിയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ കോവിഡ് ബാധ മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ 1,899 രോഗികളിൽ 939 പേർ രോഗമുക്തരാകുകയും ചെയ്തു.ധാരാവിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന സർക്കാരും അവകാശപ്പെട്ടു. 31667 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്.ദില്ലിയിൽ 27,654 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. എന്നാൽ മരണ സംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും സംസ്ഥാനത്തിന് കയ്യിൽ വ്യക്തമായ കണക്കുകൾ ഇല്ല. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കോവിഡ് രോഗലക്ഷങ്ങൾ കണ്ടതിനെതുടർന്നു നീരീക്ഷണത്തിലാക്കി.

Loading...

രോഗം ബാധിതരുടെ എണ്ണം 20,070 ആയ ഗുജറാത്തിൽ 1249 പേർക്ക് ജീവൻ നഷ്ടമായി. തിരഞ്ഞെടുപ്പ് കമ്മീഷനിൽ ആദ്യമായി ഒരാൾക്ക് കോവിഡ് ബാധിച്ചു. ഇവിഎം ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥനാണു രോഗം സ്ഥിരീകരിച്ചത്.കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ പ്രിന്‍സപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെഎസ് ദത്‌വാലിയക്ക് കൊറോണ ബാധിച്ചു.കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ദത്‌വാലിയ വേദി പങ്കിട്ടിരുന്നു .ഇതോടെ പ്രകാശ് ജാവ്‌ദേക്കര്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവർ നീരീക്ഷണത്തിൽ പോയി. ജമ്മുകശ്മീരിൽ ഒരു സി ആർ പി എഫ്‌ ജവാൻ കോവിഡ് ബാധിച്ചു മരിച്ചു.