രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത് ഇന്നലെ

ദില്ലി: രാജ്യത്ത് ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടിയ സംഖ്യയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഇത്രയും കൂടിയ സംഖ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.6767 പേര്‍ക്കാണ് കഴഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി മാറി. ഇതുവരെയുള്ള മരണസംഖ്യ 3,867 ആയി.

ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ക്ക് കൂടിയാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം അടുത്ത രണ്ട് മാസം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം ആരോഗ്യവകുപ്പിനും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വെന്റിലേറ്ററുകളുടെയും കിടക്കകള്‍ നിലവിലുള്ളത് പര്യാപ്തമല്ലാതെയാകും ഇത്തരത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍.

Loading...

അതുകൊണ്ട് തന്നെ വെന്റിലേറ്ററുകളുടെയും കിടക്കകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ച് ആശുപത്രികള്‍ സജ്ജീകരിക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. മമഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുല്‍ രോഗികളുള്ളത്. മഹാരാഷ്ട്രയിലെ സ്ഥിതി അതിദയനീയമാണ്. സമാനമായ സാഹചര്യമാണ് തമിഴ്‌നാട്ടിലും ഗുജറാത്തിലും ഉള്ളത്.