രാജ്യത്തിന്റെ ആശങ്ക ഒന്നരലക്ഷം കടന്നു;മരണം 4337 ആയി

ദില്ലി: ആശങ്കപ്പെടുത്തുന്ന കൊവിഡ് കണക്കുകളാണ് രാജ്യത്തിന്റേത്. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് രേഗികള്‍ 6387 പേര്‍. ഇതോടെ 1,51,767 ആയി ഉയര്‍ന്നിരിക്കുകയാണ് കൊവിഡ് രോഗികളുടെ എണ്ണം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണസംഖ്യ 4337 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത് 64,426 പേരാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളതും സ്ഥിതി അതീവഗുരുതരമായി തുടരുന്നതും മഹാരാഷ്ട്രയിലാണ്. 54,758 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം 1792 പേര്‍ ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നാലാംഘട്ട ലോക്ക്ഡൗണ്‍ ഈ ഞായറാഴ്ച അവസാനിക്കും. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണോ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടണോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനയിലാണ്.

Loading...

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും അടക്കം വ്യാപകമയ തോതില്‍ കൊവിഡ് ബാധിക്കുന്നതിനാല്‍ കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐസിഎംആര്‍ വിപുലൂകരിച്ചു. ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാര്‍, കച്ചവടക്കാര്‍, എന്നിവരെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഐസിഎംആര്‍ നിര്‍ദേശിച്ചിരിക്കുന്നത്.