രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്‍പതാം സ്ഥാനത്ത് എത്തി ഇന്ത്യ;സ്ഥിതി അതീവ ഗുരുതരം

ദില്ലി: നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും 7000 ത്തില്‍ അധികം പുതിയ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളില്‍ 10000 അധികം കേസുകള്‍ ഉണ്ടാകുമെന്നാണ് സൂചന. 265 പേര്‍ക്കു ജീവന്‍ നഷ്ടമായതോടെ മരണസംഖ്യ 4971 ആയി.വരുംദിവസങ്ങളില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സൂചന.ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,763 ആയിരിക്കുകയാണ്. ഇതില്‍ 86,422 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു 3565 പേരുടെ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് . ആദ്യമായാണ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നത്. കോവിഡ് ഭേദമാകുന്നവരുടെ എണ്ണം 82,369 ആയി.265 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണം 4971 ആയി.ഒരു ദിവസത്തെ ഉയര്‍ന്ന കോവിഡ് മരണസംഖ്യ ആണിത്.അതെ സമയം സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരം ആയി തുടരുന്നു.2682 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 62,228 ആയി. 118 പേര്‍ മരിച്ചതോടെ ആകെ മരണം 2,098 ആയി. 25 പോലീസുകാരാണ് ഇതുവരെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചത്.

Loading...

തമിഴ്നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണം 20,246 ആയി.അതേ സമയം സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്നും വലിയ തുക ഈടാക്കുന്നു എന്ന പരാതി വ്യാപകമായി ഉയരുന്നു.പെരമ്പലൂര്‍ ജില്ല കോവിഡ് മുക്തമായെന്നു തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.ഗുജറാത്തില്‍ 20 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണം 980 ആയി. മരണ നിരക്കു ഉയരുന്നത് കടുത്ത പ്രതിസന്ധി ആണ് സംസ്ഥാനത്തു ഉണ്ടാകുന്നത്. ദില്ലിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസം 1000 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 17386 ആയി. കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളിലും കോവിഡ് വ്യാപകമായി പടരുകയാണ്. ബീഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ 25% അധികം കേസുകള്‍ ആണ് പുതിയതായി റിപ്പോര്‍ട്ട് ചെയുന്നത്.