ഇന്ത്യയുടെ ആശങ്ക ഒഴിയുന്നില്ല;കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കൊവിഡ് ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയില്‍ എട്ടായിരത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത്. ഇങ്ങനെ പോയാല്‍ വൈകാതെ തന്നെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കും. 1,98,706 കൊവിഡ് കേസുകളാണ് ഇതുവരെയുള്ളത്. നാളെത്തന്നെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുമെന്നതില്‍ സംശയമില്ല.

ഇതുവരെ 5598 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 204 കൊവിഡ് മരണമാണ്. മെയ് 31 നായിരുന്നു ആദ്യമായി ഇന്ത്യയില്‍ ഒരു ദിവസം എട്ടായിരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 1 ന് 8392 പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മാഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ധാരാവിയാലാണ് അതിദയനീയം.

Loading...

കിടത്തി ചികിത്സിക്കാന്‍ പോലും ആവശ്യത്തിന് കിടക്കകളോ സൗകര്യങ്ങളോ മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ ഇല്ല. കേരളത്തില്‍ നിന്ന് ഒരു സംഘം ചികിത്സയ്ക്കായി മാഹാരാഷ്ട്രയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. അത്രയ്ക്കും ഗുരുതരമാണ് മഹാരാഷ്ട്രയിലെ ്സ്ഥിതി. അതേസമയം തമിഴ്‌നാട്ടിലും ഗുജറാത്തിലും സമാനമായ സ്ഥിതിയാണ്. ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍.