ദില്ലി: ലോകരാഷ്ട്രങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്പെയിനിനെയും മറികടന്നത്. സ്പെയില്‍ ഇതുവരെ 2,42,310 2പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇന്ത്യില്‍ ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 2.4 ലക്ഷത്തിലധികം ആയിരിക്കുകയാണ്.
ഇതുവരെ രാജ്യത്ത് കൊവിഡ് ്ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആവുകയും ചെയ്തു. അതേസമയം രാജ്യത്ത് ഇതുവരെ രോഗമുക്തരാവരുടെ എണ്ണം 1,14,073 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിരത്തോടടുത്താണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും മഹാരാഷ്ട്രയില്‍ തന്നെയാണ്.
മഹാരാഷ്ട്രയുടെ സ്ഥിതി ഇപ്പോഴും ദയനീയമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ രോഗം സ്ഥിരീകരിചച്ത് 27,000 ത്തിലധികം പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 82,968 ആയി. അതേസമയം ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ മരിച്ചത് 120 പേരാണ്. മഹാരാഷ്ട്രയിലേതിന് സമാനമായ സാഹചര്യമാണ് തമിഴ്നാട്ടിലുമുള്ളത്.ആയിരത്തി നാനൂറിലധികം പേര്‍ക്കാണ് ഇന്നലെ തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടക്കുകയും ചെയ്തു.