ഇന്ത്യയിലെ സ്ഥിതി ഭയാനകം;പ്രതിദിന വര്‍ദ്ധനവ് ഇരുപതിനായിരത്തിനടുത്ത്, മരണം 16,000 കവിഞ്ഞു

ദില്ലി:ദൈന ദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി രാജ്യത്ത് വൻ വർദ്ധനവ്. ഇന്നലെ മാത്രം 19906 പുതിയ രോഗികൾ. ആകെ കോവിഡ് രോഗികളുടെ എണ്ണം 5, 28, 859 ആയി ഉയർന്നു. 16095 പേർ ഇത് വരെ മരിച്ചു. മഹാരാഷ്ട്ര, തമിഴ് നാട്, ദില്ലി, ഉത്തർപ്രദേശ് തുടങ്ങി എട്ട് സംസ്ഥാനങ്ങളിൽ രോഗം അതി തീവ്രമായി പടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൺപത്തിയേഴ് ശതമാനം കോവിഡ് മരണങ്ങളും ഈ എട്ട് സംസ്ഥാനങ്ങളിൽ.ആശങ്കകൾ വർധിപ്പിച്ചു കോവിഡ് രോഗ വ്യാപനവും മരണ നിരക്കും ഉയരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും എട്ട് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ രോഗികൾ 5,28,859.2,3051 പേരാണ് ചികിത്സയിലുള്ളത് . ഇവരിൽ 85.5 % പേരും മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ഉത്തർ പ്രദേശ്, ആന്ധ്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്.

16, 095 പേർ ഇത് വരെ കോവിഡ് മൂലം രാജ്യത്ത് മരിച്ചു. ഇവരിൽ 87 % മാനം മരണങ്ങളും ഇതേ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ് എന്നതും ചികിത്സയുടെ അപര്യാപ്തത സൂചിപ്പിക്കുന്നു. റാപിഡ് പരിശോധനയും ചികിത്സയും വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രതേകം നിർദ്ദേശം നൽകി. ഓരോ ജില്ലയിലും കോവിഡ് ചികിത്സ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദില്ലി സർക്കാർ നടപടികൾ ആരംഭിച്ചു. 80, 188 രോഗികളാണ് ദില്ലിയിൽ ഉള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കാൻ ഏതാനും ദിവസങ്ങൾ മതിയാകും. വലിയ ഓഡിറ്റോറിയങ്ങൾ ആണ് കോവിഡ് കേന്ദ്രങ്ങളായി മാറ്റുന്നത്. 10, 000യിരം കിടക്കകളോടെ ഛത്തർപൂരിൽ കോവിഡ് പരിചരണ കേന്ദ്രം ജൂലൈ ഒന്നോടെ പൂർണ സഞ്ജമാകും. ഇന്തോ – ടിബറ്റൻ ബോർഡർ പോലീസിനാണ് കേന്ദ്രത്തിന്റെ ചുമതല.

Loading...

മഹാരാഷ്ടയിൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു അടക്കുന്നു. ചികിത്സയ്ക്ക് പ്രാമുഖ്യം നൽകി മരണ സഖ്യ കുറയ്ക്കാനാണ് മഹാരാഷ്ട്രയുടെ ശ്രമം. ഇത് വരെ ഏഴായിരത്തിലേറെ പേർ സംസ്ഥാനത്തു മരിച്ചു.ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ രോഗ വ്യപനം നിയത്രിക്കാൻ കഴിയുന്നില്ല. യു പി യിലെ ജനസഖ്യക്ക് ആനുപാതികമായി രോഗം വർധിച്ചാൽ വലിയ വിപത്തായി മാറും. രാജ്യത്ത് ദൈനദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിനായിരത്തിന് അടുത്ത് 19, 906 ആയി. ഒറ്റ ദിവസത്തിനുള്ളിൽ ഇത്ര അധികം രോഗികൾ ആദ്യം. 410 പേർ ഒറ്റ ദിവസത്തിനുള്ളിൽ മരണപെടുകയും ചെയ്തു.