രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു, ഒറ്റ ദിവസം മരിച്ചത് 380 പേര്‍

ദില്ലി:രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചത് 19459 പേർക്ക്. 380 പേർ ഒറ്റദിവസത്തിനുളിൽ മരിച്ചു. തെലുങ്കാനയിൽ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ രൂക്ഷമായതിനാൽ മഹാരാഷ്ട്രയും തെലങ്കാനയും ലോക്ക് ഡൗൺ നീട്ടിയേക്കും. അതെ സമയം രോഗ വിമുക്തരാകുന്നവരുടെ എണ്ണം മൂന്ന് ലക്ഷമായി വർദ്ധിച്ചു. കൊറോണ രോഗമുക്തി നേടുന്നവരുടെ നിരക്ക് രാജ്യത്ത് 57 ശതമാനം കടന്നെങ്കിലും ദിനം പ്രതി രോഗികൾ ആകുന്നവരിൽ കുറവ് ഇല്ലാത്തത് വലിയ ആശങ്ക സൃഷ്ഠിക്കുന്നു. നിലവിൽ 35 സംസ്ഥാനങ്ങളിലായി രാജ്യത്ത് ചികിത്സയിൽ ഉള്ളത് 2, 10120 പേർ.ഇത് വരെ കൊറോണ ബാധിച്ചവർ അഞ്ചര ലക്ഷം. മൂന്ന് ലക്ഷത്തിലേറെ പേർ രോഗ വിമുക്തി നേടി. പക്ഷെ ഓരോ ദിവസവും രോഗ ബാധിതർ ആകുന്നവർ ഇരുപത്തിനായിരത്തിനടുത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം ഞായറാഴ്ച രോഗ ബാധിതരായവർ 19, 459 പേർ. 380 പേർ ഒറ്റ ദിവസത്തിനുള്ളിൽ മരണപെടുകയും ചെയ്തു. ആകെ മരിച്ചവർ 16475 പേർ. പശ്ചിമ ബംഗാളിൽ 572 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതാദ്യമായാണ് ഇത്ര അധികം പേർക്ക് ഒരുമിച്ചു രോഗം സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയിൽ ചികിത്സയിൽ 70622 പേർ തുടരുന്നു. ഡൽഹിയിൽ 83077 പേരാണ് ആകെ രോഗികൾ. തെലങ്കാനയിൽ ഒരു മുതിർന്ന മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയും തെലങ്കാനയും രോഗ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടിയേക്കും. മണിപ്പൂർ ജൂലൈ 15 വരെ ലോക്ക് ഡൗൺ നീട്ടി.

Loading...