ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിനിടയിലും രോഗമുക്തിയില്‍ ആശ്വാസം,വികസിത രാജ്യങ്ങള്‍ക്കുപോലുമില്ലാത്ത നേട്ടമെന്ന് മോദി

ദില്ലി: രാജ്യത്ത് ദിനംപ്രതി ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കൊവിഡ് വ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിലേക്ക് അടുക്കുകയാണ്. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത നേട്ടമാണ് ഇത് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. അതേസമയം, രാജ്യത്ത് പുതുതായി 19,148 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17,834 ആയി. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകളുളളത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1,86,626 ആയി. ഇന്നലെ മാത്രം 6,330 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 125 കൊവിഡ് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,178 ആയി.

Loading...

രാജ്യത്ത് ഇന്ന് 19,148 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകളുളളത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1,86,626 ആയി. ഇന്ന് മാത്രം 6,330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് 125 കൊവിഡ് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,178 ആയി.