രാജ്യത്ത് സ്ഥിതി ഭയാനകം,രോഗികള്‍ 7 ലക്ഷം കടന്നു, മരണം ഇരുപതിനായിരത്തിലധികം

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കേസുകളുടെ എണ്ണവും കുത്തനെ വര്‍ദ്ധിക്കുന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 7,19,665 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 പേരാണ് ഈ സമയത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തത്.

ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 2,11,987 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തൊട്ടുപുറകെ തന്നെ തമിഴ്‌നാടും ദില്ലിയുമാണ്. തമിഴ്‌നാട്ടില്‍ 1,14,978 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം ദില്ലിയില്‍ 1,00,823 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Loading...